കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ശുചീകരണ തൊഴിലാളിയായ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീകളടക്കം ആറുപേരെ കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കാക്കൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം സ്വദേശി സുബിരാജ് (46) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ ഏഴിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം അരങ്ങേറിയത്.

കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ജോലി കഴിഞ്ഞ് മടങ്ങാനായി മിൽമ ബൂത്തിന് സമീപം നിൽക്കുമ്പോഴാണ് പ്രതികൾ ഓട്ടോയുമായെത്തിയത്. പെരിങ്ങളത്തേക്ക് പോകുകയാണെന്നും കൂടെ വരാമെന്നും പറഞ്ഞ് പരിചയക്കാരായ പ്രതികൾ യുവതിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. യാത്ര തുടങ്ങിയതിനു പിന്നാലെ യുവതിയെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയും മുൻവശത്തെ നാല് പല്ലുകൾ അടിച്ചു കൊഴിക്കുകയും ചെയ്തു. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും, രണ്ടര പവന്റെ പാദസരവും, ഒരു പവന്റെ ബ്രേസ്‌ലെറ്റും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ബലമായി പൊട്ടിച്ചെടുത്ത ശേഷം ഇവരെ ചേവായൂരിൽ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി (CCTV) ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച പൊലീസ് സംഘം പ്രതികളെ തിരിച്ചറിയുകയും തൊട്ടടുത്ത ദിവസം തന്നെ വലയിലാക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.