പാലക്കാട് ∙ വടകരപ്പതിയിലെ അട്ടയമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിൽ വെച്ച് കത്തിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത 17-കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു ആക്രമണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

വയോധികയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ പ്രതികൾ തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീട്ടിലെ ശുചിമുറിയിലേക്ക് മാറ്റി തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക പരിശോധന നടത്തിയ അന്വേഷണസംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ മറ്റ് പ്രതികളെയും സംഭവത്തിന്റെ ആസൂത്രണ പശ്ചാത്തലവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കവർച്ച, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.