ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ഉൾപ്പെടുത്തി ഇറാനിലെ തീവ്രനിലപാടുള്ള ഹംഷഹ്രി പത്രം പ്രസിദ്ധീകരിച്ചെന്ന് പറയപ്പെടുന്ന ‘പ്രതികാര പട്ടിക’ പുതിയ വിവാദത്തിന് വഴിവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കമുള്ള 13 ലോകനേതാക്കളുടെ ചിത്രങ്ങൾ ഓറഞ്ച് നിറത്തിലുള്ള ജയിൽവേഷത്തിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ചിത്രത്തിൽ ലക്ഷ്യചിഹ്നവും നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കുന്നവർക്കെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് പട്ടികയെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ പരമോന്നത നേതാവായ മൊജ്തബ ഖമേനി പ്രതികാരം അനിവാര്യമാണെന്ന തരത്തിൽ പ്രസ്താവന നടത്തിയതായും പത്രം റിപ്പോർട്ട് ചെയ്തു. സ്റ്റാർമർ, മാക്രോൺ, ജർമൻ ചാൻസലർ ഫ്രിഡ്‌റിച്ച് മെർസ്, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും പട്ടികയിലുണ്ടെന്നാണ് വിവരം.

അതേസമയം, ഈ പട്ടികയ്ക്ക് ഇറാൻ സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മധ്യപൗരസ്ത്യ മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പുറത്തുവന്ന ഈ പ്രചാരണചിത്രം അന്താരാഷ്ട്രതലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ട്രംപിനെതിരായ ഭീഷണികളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും പുറത്തുവന്നതോടെ വിഷയത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു.