ബിനു ജോർജ്

മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂലൈ 26 ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ മനോഹര ഉദ്യാനമായ കെന്റിലെ മെയ്ഡ്സ്റ്റോണിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോൺ ലിഷർ സെന്റർ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും.

ആഷ്‌ഫോർഡ് എംപി ശ്രീ സോജൻ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആർട്ടിസ്ററ് ശ്രീ നന്ദു മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാർക്ക് 1251 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന അത്യാകർഷകമായ ട്രോഫിയും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 701 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 350 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും, നാലാമതെത്തുന്നവർക്ക് 201 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. പങ്കെടുത്ത ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ബെസ്ററ് പുള്ളർ അവാർഡ്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് എമേർജിങ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡ് എന്നീ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാണികൾക്കായി മറ്റു നിരവധി പ്രോഗ്രാമുകളാണ് വടംവലിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളത്. ലൈവ് ഇന്ത്യൻ ഫുഡ് കോർട്ട്, ലഘുഭക്ഷണശാലകൾ എന്നിവ രാവിലെ 10 മണിമുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. ലൈവ് ഡിജെ, ഡാൻസ് & മ്യൂസിക് എന്നിവ സ്റ്റേജിൽ അരങ്ങേറും. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ലൈവ് ഡിജെ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

വടംവലിക്കൊപ്പം ഒരു ദിനം മുഴുവൻ ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് ജൂലൈ 26 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ എംഎംഎ ഒരുക്കിയിരിക്കുന്നത്. വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ലൊരു ദിനം ആസ്വദിക്കുന്നതിനുമായി എല്ലാ കലാകായിക പ്രേമികളെയും മെയ്ഡ്സ്‌റ്റോണിലേക്കു സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ സന്തോഷ് വി., സ്പോർട്സ് കോർഡിനേറ്റേഴ്‌സ് അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ എന്നിവർ അറിയിച്ചു.

venue: Maidstone Leisure Centre, Mote Park, Maidstone ME15 7റൺ