പെർത്ത്: ഓസ്‌ട്രേലിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി സ്വദേശിനി ആൻമേരി ജോയി (30) ആണ് പെർത്തിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭർത്താവ് ശരത് ജോസ് (33) ഗുരുതര പരിക്കുകളോടെ റോയൽ പെർത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. മാർട്ടിനിലെ ടോക്കിൻ ഹൈവേയും മിൽസ് റോഡ് വെസ്റ്റും സംഗമിക്കുന്ന കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ആൻമേരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തെക്കുറിച്ച് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി സ്വദേശിയായ ആൻമേരിയുടെ വേർപാടിൽ പെർത്തെയടക്കം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ഒന്നടങ്കം ആഘാതത്തിലാണ്. ഹോളി ആൻ ശരത് ആണ് ഇവരുടെ ഏക മകൾ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.