ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരുവനന്തപുരം: സുനിൽ മറ്റക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരമായ ‘കാവലാൾ’ കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെർ ഹൈനെസ് പദ്മശ്രീ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, സാഹിത്യപ്രവർത്തകനായ ഓമനാ രാമചന്ദ്രൻ നായർക്ക് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മാറുന്ന കാലത്തിന്റെ അപചയങ്ങളെ കുറിച്ചുള്ള കവിയുടെ ആത്മവേദനയും, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മൂടിവെക്കപ്പെട്ട നൊമ്പരങ്ങളും, പുരാണ – ഇതിഹാസ കഥാപാത്രങ്ങളുടെ അനുഭവലോകവും സമന്വയിപ്പിച്ചാണ് ‘കാവലാൾ’ ഒരുക്കിയിരിക്കുന്നതെന്ന് അവതാരകർ അഭിപ്രായപ്പെട്ടു. പ്രകാശനച്ചടങ്ങിന് പിന്നാലെ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി കവിയെ അഭിനന്ദിക്കുകയും പുതിയ കൃതിക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുനിൽ മറ്റക്കരയുടെ ആദ്യ കവിതാസമാഹാരമായ ‘ശാസ്ത്രഗീതം’ 2026-ലെ സാഹിത്യ സ്പർശ അവാർഡിന് അർഹമായിരുന്നു. ബംഗളൂരുവിലെ സി. വി. രാമൻ നഗർ സ്വദേശിയായ സുനിൽ മറ്റക്കര അവിടെ നിർമാണരംഗത്ത് സംരംഭകനായും പ്രവർത്തിച്ചുവരികയാണ്. സാഹിത്യസൃഷ്ടിയിലും സാമൂഹിക വിഷയങ്ങളോടുള്ള പ്രതിബദ്ധതയിലും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പുതിയ കൃതിയായ ‘കാവലാൾ’ വായനക്കാർക്കിടയിൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് സാഹിത്യലോകം.