യെമൻ തീരത്തിനടുത്തുള്ള ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കപ്പൽ മുങ്ങി. ‘എംഎസ്‌വി ഫൈസ് നൂർ ഒലിയ’ എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ സ്വദേശിയും ഉൾപ്പെട്ട സംഘമാണ് കപ്പലിലുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടോ പ്രൊജക്ടൈലോ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടർന്ന് കപ്പൽ കടലിൽ മുങ്ങിപ്പോയെങ്കിലും രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചു.
സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണം പ്രകോപനമില്ലാത്തതും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെങ്കടൽ മേഖലയിലെ കടൽഗതാഗത സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.











Leave a Reply