കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ-ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത വീണ്ടും ചർച്ചയാകുന്നു. കൃത്രിമ ബുദ്ധി (എഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കാലാവസ്ഥാ പ്രവചനത്തിൽ സഹായിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ പ്രദേശങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ രൂപംകൊള്ളുന്ന അതിതീവ്രമഴയും മിന്നൽപ്രളയവും കൃത്യമായി മുൻകൂട്ടി കണ്ടെത്തുന്നതിൽ ഇപ്പോഴും പരിമിതികളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിപുലമായ കാലാവസ്ഥാ മാതൃകകളും ഉപഗ്രഹ വിവരങ്ങളും ഉപയോഗിച്ച് എഐ സംവിധാനങ്ങൾ മഴയുടെ സാധ്യതയും തീവ്രതയും വിലയിരുത്തുന്നുണ്ടെങ്കിലും പ്രദേശിക തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ പലപ്പോഴും പ്രവചനങ്ങളെ വെല്ലുവിളിക്കാറുണ്ട്. കൂടുതൽ ഡോപ്ലർ റഡാറുകളും തറനിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചാൽ മാത്രമേ അതിവേഗം രൂപംകൊള്ളുന്ന മഴമേഘങ്ങളെയും പ്രാദേശിക ദുരന്ത സാധ്യതകളെയും കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനാകൂവെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ ജാഗ്രതയിലാണ്. കൃത്യമായ പ്രവചനത്തിനൊപ്പം മുന്നറിയിപ്പുകൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതും അതിന് അനുസരിച്ചുള്ള തയ്യാറെടുപ്പുകളും ദുരന്തനഷ്ടം കുറയ്ക്കുന്നതിൽ നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.