ശനിയാഴ്ച മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വിസുകള്‍ നടത്തും. ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച്‌ കൂടുതല്‍ സര്‍വിസുകള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ ലാൽ സിനിമയ്ക്ക് സാധിച്ചില്ല; എല്ലാം എന്റെ പിഴവ്, തുറന്നു പറഞ്ഞു എസ്.എന്‍ സ്വാമി

ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വിസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സി.എം.ഡി അറിയിച്ചു.