ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ മെഴ്‌സിസൈഡിലെ സെന്റ് ഹെലൻസിൽ ഒരുവയസ്സുകാരൻ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയിൽ മരിച്ച മയ്റോ ജോൺസന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞിന്റെ പിതാവ് ആദം ജോൺസൺ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവർക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്.

അന്വേഷണത്തിനിടെ ദമ്പതികളുടെ മറ്റൊരു കുട്ടിയെയും അവഗണിക്കപ്പെട്ട നിലയിലും വളർച്ച മുരടിച്ച നിലയിലും കണ്ടെത്തിയതായി മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.