ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിൽ പരിശീലനത്തിലായിരുന്ന ഉദ്യോഗസ്ഥനെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. മുഹമ്മദ് ഹസൻ (23) എന്ന ഉദ്യോഗസ്ഥനെയാണ് കേസിൽ പ്രതിയാക്കിയത്. ശനിയാഴ്ച രാത്രി ഒരു വാഹനത്തിൽ നിന്ന് യുവതിയുടെ നിലവിളി കേട്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ വാഹനത്തെ പിന്തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് ആക്രമിക്കൽ, ലൈംഗികാതിക്രമം, മൊബൈൽ ഫോൺ മോഷണം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

സംഭവത്തെ തുടർന്ന് മുഹമ്മദ് ഹസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. ഇരയായ യുവതിക്ക് വിദഗ്ധ സഹായവും പിന്തുണയും നൽകിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമനടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ മാർക്ക് ഡെക്സ്റ്റർ പറഞ്ഞു.