ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള സന്ദർശനങ്ങൾ അടുത്ത വർഷം മുതൽ കൂടുതലായി നടത്താൻ ഹാരി രാജകുമാരൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ജൂലൈയിൽ രാജാവ് ചാൾസുമായി നടന്ന സ്വകാര്യ കുടുംബസംഗമം വിജയകരമായിരുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഏതാനും മാസങ്ങളുടെ ഇടവേളകളിൽ ബ്രിട്ടനിലെത്താൻ ഹാരി ആലോചിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇൻവിക്ടസ് ഗെയിംസിനുള്ള ഒരുക്കങ്ങൾക്കും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. സെപ്റ്റംബറിൽ ഏകദേശം ഒരാഴ്ച നീളുന്ന മറ്റൊരു ബ്രിട്ടൻ സന്ദർശനവും ഹാരി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഭാര്യ മേഗൻ മാർക്കലും മക്കളായ ആർച്ചിയും ലിലിബെറ്റും ഈ യാത്രകളിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.

2020 – ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയ ഹാരിയും മേഗനും കഴിഞ്ഞ ജൂലൈയിൽ മക്കളോടൊപ്പം രാജാവ് ചാൾസിനെ സന്ദർശിച്ചതാണ് ഏറെ ശ്രദ്ധ നേടിയത്. വർഷങ്ങൾക്കു ശേഷമായിരുന്നു ഈ കുടുംബസംഗമം. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനും ബ്രിട്ടനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാരിയുടെ പുതിയ സന്ദർശന പദ്ധതികളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











Leave a Reply