ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം 10,000 തൊഴിൽപരിചയ അവസരങ്ങൾ ഒരുക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്‌ബറീസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിലോ തൊഴിൽ മേഖലയിലോ പരിശീലനത്തിലോ ഉൾപ്പെട്ടിട്ടില്ലാത്ത (NEET) യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 14 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്ക് ഒക്ടോബർ മുതൽ തൊഴിൽപരിചയവും നൈപുണ്യ വികസന പരിശീലനവും ലഭ്യമാക്കും. തൊഴിൽപരിചയം നേടാനുള്ള അവസരങ്ങൾക്കൊപ്പം സിവി (CV) തയ്യാറാക്കൽ, അഭിമുഖ പരിശീലനം, തൊഴിൽമേഖലയെക്കുറിച്ചുള്ള അവബോധം എന്നിവയും പദ്ധതിയുടെ ഭാഗമാകും. യുവാക്കൾക്ക് തൊഴിൽലോകത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് ഇത് സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

യുവജന തൊഴിലില്ലായ്മ രാജ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടുവരണമെന്നും ബേൺഹാം ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തൊഴിൽപരിചയവും പരിശീലനവും നൽകുന്നതിലൂടെ തൊഴിൽവിപണിയിലേക്ക് കൂടുതൽ പേരെ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.