ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ലിവർപൂളിലെ സ്റ്റാൻലി പാർക്കിലെ വെയ്സ്റ്റ് ബിന്നിലെ സഞ്ചിക്കുള്ളിൽ വയോധികയുടെ മൃതദേഹം സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഏകദേശം 70 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ഓഗസ്റ്റ് 28-നാണ് പാർക്കിലെ മതിൽചുറ്റിയ ഭാഗത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മെഴ്സിസൈഡ് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫോറൻസിക് പരിശോധനകളും ഡിഎൻഎ പരിശോധനകളും നടത്തിയെങ്കിലും ദേശീയ ഡാറ്റാബേസുകളുമായി പൊരുത്തം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച 40-ലധികം പേരുകളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചെറുകായയുള്ള, സ്ട്രോബെറി – ബ്ലോണ്ട് നിറത്തിലുള്ള മുടിയുള്ള സ്ത്രീ പിങ്ക് നിറത്തിലുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാർക്കിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായ എന്തെങ്കിലും കണ്ടവർ വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അഭ്യർഥിച്ചു. കേസിലെ ഓരോ സൂചനയും നിർണായകമാകാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.











Leave a Reply