ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒമ്പതാമത് ദേശീയ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ ബൈബിൾ കലോത്സവങ്ങളിൽ പ്രെസ്റ്റൺ, ലെസ്റ്റർ, ബിർമിങ്ങ്ഹാം ഓക് സ്‌ഫോർഡ് റീജിയണൽ മത്സരങ്ങൾ ഇന്ന് നടക്കും.ഈ റീജിയനുകളിലെ വിവിധ വേദികളിൽ നടക്കുന്ന റീജിയണൽ കലോത്സവങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായും മത്സരങ്ങൾ കൃത്യ സമയത്തുതന്നെ തുടങ്ങുന്നതുമാണെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ കോർഡിനേറ്റേഴ്‌സ് അറിയിച്ചതായി ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
എല്ലാ റീജിയണുകളുടെയും മത്സരങ്ങൾ നവംബർ ഒനോടുകൂടി പൂർത്തിയാകും . ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്‌ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് നവംബർ 2 ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥികളാണ് നവംബർ 21 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്. ഷോർട് ഫിലിം ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 18ന് അവസാനിച്ചിരുന്നു . മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തം എല്ലാ മത്സര ഇനങ്ങളിലും ഉണ്ട് എന്നതാണ് റീജിയണൽ മത്സരങ്ങൾ കഴിയുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്











Leave a Reply