ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഹീത്രോയിൽ മലയാളിയായ വെറ്ററിനറി ഡോക്ടർ ബെറിൻ വർഗീസ് അകാലത്തിൽ വിടവാങ്ങി . രാവിലെ വിളിച്ചുണർത്താൻ ഭാര്യ എത്തിയപ്പോഴാണ് ബെറിനെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നു സ്ഥിരീകരിച്ചത്. ഭാര്യയും അഞ്ചുവയസ്സുകാരിയായ ഏക മകളും മാതാപിതാക്കൾക്കുമൊപ്പമാണ് ബെറിൻ ഹീത്രോയിൽ താമസിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തനംതിട്ട ചിറ്റാർ സ്വദേശിയായ ബെറിൻ നാട്ടിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്നു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ താമസമാക്കിയത്. ബെറിന്റെ സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസം. ഏതാനും ദിവസം മുൻപാണ് മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്. മകന്റെ മരണവാർത്തയറിഞ്ഞതോടെ മാതാപിതാക്കൾ തിരികെ ഹീത്രോയിലെത്തിയിട്ടുണ്ട് . കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

ബെറിൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.