ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ മേയർമാർക്ക് വിനോദസഞ്ചാരികളിൽനിന്ന് രാത്രി താമസത്തിനുള്ള ‘ടൂറിസ്റ്റ് ടാക്സ്’ ഈടാക്കാൻ അധികാരം നൽകാൻ സർക്കാർ അനുമതി നൽകി . ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങളുടെ നിരക്കിന്റെ നിശ്ചിത ശതമാനമായി നികുതി ഈടാക്കാനാണ് പദ്ധതി. ഫീസ് നിശ്ചിത തുകയായി പരിമിതപ്പെടുത്തിയിട്ടില്ല . ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ അധികാരം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നികുതിയിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണമെന്നത് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ ഇത് മൂലം കുടുംബങ്ങളുടെ അവധിയാത്രകൾക്ക് അധിക ചെലവുണ്ടാകുമെന്ന് വ്യാപാരമേഖല മുന്നറിയിപ്പ് നൽകി. ശരാശരി കുടുംബ അവധിക്ക് 100 മുതൽ 120 പൗണ്ട് വരെ അധിക ചെലവാകാമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അലൻ സിംപ്സൺ പറഞ്ഞു.

യൂറോപ്പിലെ നിരവധി നഗരങ്ങളിൽ സമാനമായ നികുതി നിലവിലുണ്ട്. സ്കോട്ട് ലൻഡിലെ എഡിൻബറോയിൽ രാത്രി താമസത്തിന് 5% നികുതി ജൂലൈയിൽ പ്രാബല്യത്തിൽ വന്നിരുന്നു; ലണ്ടൻ മേയർ സാദിഖ് ഖാനും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. ലണ്ടനിൽ താമസച്ചെലവിന്റെ 3% നികുതി ഏർപ്പെടുത്തിയാൽ വർഷം 350 മില്യൻ പൗണ്ടിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്.