ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്ന് യുകെ സമ്പദ്‌വ്യവസ്ഥ ജൂലൈയിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വളർച്ച പിന്നോട്ട് ആണെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. ജൂണിൽ രേഖപ്പെടുത്തിയ 0.3 ശതമാനം വളർച്ചയിൽ നിന്ന് മുന്നേറിയത് പുതിയ സർക്കാരിനും ആശ്വാസമായി. കൃത്രിമബുദ്ധി (എഐ), ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളിലെ ശക്തമായ പ്രവർത്തനമാണ് വളർച്ചയ്ക്ക് പ്രധാന പിന്തുണയായതെന്ന് ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവനമേഖലയാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ 0.4 ശതമാനം വളർച്ച ആണ് രേഖപ്പെടുത്തിയത് . ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയ നിരവധി സ്ഥാപനങ്ങൾ എഐ, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളുമായി ബന്ധപ്പെട്ടവയായിരുന്നുവെന്ന് ഒ എൻ എസ് പറഞ്ഞു. വ്യവസായ ഉൽപാദനവും 0.2 ശതമാനം ഉയർന്നു. നിർമാണമേഖലയിലെ വളർച്ച ഖനനം, വൈദ്യുതി, വാതക വിതരണം തുടങ്ങിയ മേഖലകളിലെ ഇടിവ് നികത്തി.

എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല നിലയെക്കുറിച്ച് ആശങ്ക തുടരുകയാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തിലും ജിഡിപി വളർച്ച 0.4 ശതമാനമായിരുന്നു. ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആഗോള എണ്ണവില വർധനയും പലിശനിരക്കിലെ സമ്മർദവും ഭാവിയിൽ പണപ്പെരുപ്പവും വായ്പാ ചെലവും ഉയർത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒക്ടോബർ 28ന് നടക്കുന്ന ആദ്യ ബജറ്റിൽ നികുതി വർധനയോ ചെലവ് ചുരുക്കലോ പരിഗണിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായേക്കാമെങ്കിലും, അടുത്തയാഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.