ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: 20 വർഷത്തോളം ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപതുകാരനായ ബ്രിട്ടീഷ് പൗരൻ 60 കുറ്റങ്ങൾ സമ്മതിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്തതടക്കം 21 കുറ്റങ്ങളും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പങ്കുവച്ചതും ഉൾപ്പെടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിൽ താമസിച്ചിരുന്ന പ്രതിയുടെ പേര് ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുറത്തുവിട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ തിങ്കളാഴ്ച നടന്ന നടപടിക്കിടെയാണ് പ്രതി അവസാനത്തെ 45 കുറ്റങ്ങളും സമ്മതിച്ചത്. ജൂണിൽ 15 കുറ്റങ്ങൾ സമ്മതിച്ചിരുന്നു. ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും അവരുടെ അനുമതിയില്ലാതെ ലൈംഗിക താൽപര്യത്തിനായി പങ്കുവച്ച കുറ്റവും ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു. നിറഞ്ഞുകവിഞ്ഞ കോടതിമുറിയിൽ കുടുംബാംഗങ്ങൾക്കൊപ്പം മുൻനിരയിൽ ഇരുന്ന ഭാര്യ, പ്രതി കുറ്റങ്ങൾ സമ്മതിക്കുന്നതിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞു.

ഇതേ കേസുമായി ബന്ധപ്പെട്ട് 12 സഹപ്രതികൾക്കെതിരെയും വിവിധ ആരോപണങ്ങളുണ്ട്. ഇവർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരയ്ക്ക് പ്രത്യേക സഹായവും പിന്തുണയും നൽകിവരുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റിക്ക് ജാക്സൺ പറഞ്ഞു. മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നവർക്ക് വ്യക്തമായ തെളിവോ സംഭവത്തെക്കുറിച്ചുള്ള പൂർണ ഓർമയോ ആവശ്യമില്ലെന്നും, സംശയം തോന്നുന്നവർ സഹായം തേടുകയോ വിവരം അറിയിക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.