വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ എക്സൈസ് കേസെടുത്തു. വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. പരിശോധനയിൽ 43 ലിറ്റർ ഇറക്കുമതി ചെയ്ത വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് പിടികൂടിയത്.

പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർനിയമനടപടികൾക്കായി പൊലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ നിയമപ്രകാരം വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന അളവിനെക്കാൾ വളരെ കൂടുതലാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ നിർമിത വിദേശമദ്യം മൂന്ന് ലിറ്ററും വൈൻ മൂന്നര ലിറ്ററും വരെ വ്യക്തിഗതമായി കൈവശം വയ്ക്കാം. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വയ്ക്കാൻ അനുമതിയുണ്ടെങ്കിലും, ഇതിൽ കൂടുതലുള്ള മദ്യമാണ് കുടുംബവീട്ടിൽനിന്ന് പിടിച്ചെടുത്തത്.