ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാഫോസ് (സൈപ്രസ്): സൈപ്രസിലെ ഒരു ഹോട്ടലിന്റെ നാലാം നിലയിലെ ജാലകത്തിൽ നിന്ന് വീണ് രണ്ടുവയസുകാരൻ മരിച്ച കേസിൽ ബ്രിട്ടീഷുകാരനായ പിതാവ് ജോഷ്വ ഫോസ്റ്റർ (37) കുറ്റം സമ്മതിച്ചു. അശ്രദ്ധയോ അപകടകരമായ പ്രവൃത്തിയോ മൂലം മരണം സംഭവിച്ചതുമായി ബന്ധപ്പെട്ട കുറ്റമാണ് പാഫോസ് ജില്ലാ കോടതിയിൽ ഫോസ്റ്റർ സമ്മതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത വിചാരണ ഒക്ടോബർ 5-ന് നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ജൂലൈ 12-ന് പാഫോസിലെ കിംഗ് എവെൽത്തൺ ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ടിൽവച്ചാണ് കുട്ടി നാലാം നിലയിലെ ജാലകത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. സംഭവശേഷം ഫോസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെ ജാലകത്തിനരികിൽ ഇരുത്തിയിരുന്നുവെന്നാണ് ഫോസ്റ്ററുടെ വിശദീകരണം. എന്നാൽ വീഴ്ചയ്ക്ക് മുമ്പ് കുട്ടിയെ കൈകളിൽ പിടിച്ച് ആട്ടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ ആരോപണം ഫോസ്റ്റർ നിഷേധിച്ചിട്ടുണ്ട്.

സംഭവത്തിൽ ഹോട്ടലിന്റെ സുരക്ഷാ ക്രമീകരണങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്. 2022 മുതൽ ഈ ഹോട്ടലിൽ മരിക്കുന്ന മൂന്നാമത്തെ ബ്രിട്ടീഷ് വിനോദസഞ്ചാരിയാണിത്. ഹോട്ടൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും സന്ദർശകർക്ക് സുരക്ഷിതമാണെന്നും ഹോട്ടൽ മാനേജ്മെന്റ് പ്രതികരിച്ചു. കുറ്റം തെളിഞ്ഞാൽ ഫോസ്റ്ററിന് നാല് വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.