പാലക്കാട്: സ്കൂളിലെ ക്ലാസ് മുറിയിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടാം പിരീഡ് നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കാനായി ഒരു വിദ്യാർഥി സ്കൂളിൽ കൊണ്ടുവരികയായിരുന്നു. ഇതിനിടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പ്രാഥമിക വിവരം.

തോക്കിൽനിന്ന് രണ്ടുതവണ വെടിയുതിർത്തതായാണ് വിവരം. ആദ്യ വെടിയുണ്ട ആർക്കും പരിക്കേൽപ്പിച്ചില്ല. രണ്ടാമത്തെ വെടിയിലാണ് മറ്റൊരു വിദ്യാർഥിയുടെ തോളിൽ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിവോൾവറിന് സമാനമായ നാടൻ തോക്കാണ് വിദ്യാർഥി സ്കൂളിലെത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ അടച്ചു. വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു, സ്കൂളിലേക്ക് കൊണ്ടുവരാൻ ഇടയായ സാഹചര്യം, വെടിയുതിർത്തത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.