ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യക്കാരനെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശി സൂരജ് യാദവാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ തീപിടിച്ച കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരന്റെ മരണത്തിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ ‘കേപ്പ് ദാവോ’ എന്ന ബൾക്ക് കാരിയറാണ് ആക്രമിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി പട്ടികപ്പെടുത്തിയ കപ്പലുകളിൽ ഇത് ഉൾപ്പെട്ടിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദി അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ ബാബ് അൽ മന്ദേബ് പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പുണ്ട്. ഹൂതി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ടും ഡ്രോൺ പ്രദർശനവും മാറ്റിവച്ചു. സെപ്റ്റംബർ 23നാണ് സൗദി ദേശീയദിനം.