ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹാംപ്‌ഷെയറിലെ ഗോസ്പോർട്ടിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി ചെറിയ ബോട്ട് എത്തുമെന്ന തെറ്റായ ധാരണയിൽ നൂറുകണക്കിന് പേർ മറീനയിൽ തടിച്ചു കൂടിയിരുന്നു. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിയന്തിര സേവനപ്രവർത്തകരെ ആക്രമിച്ചെന്ന കുറ്റം ഉൾപ്പെടെയാണ് ഷാനൻ ഡോഡ്സ്, സാലി പിയേഴ്സൺ, ടോബി മാത്യൂസ് എന്നിവർക്കെതിരെ കേസെടുത്തത്. ഡോഡ്സിനെയും പിയേഴ്സണെയും കസ്റ്റഡിയിൽ വിട്ടു; ഇരുവരും വ്യാഴാഴ്ച പോർട്സ്മൗത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. മാത്യൂസിന് ജാമ്യം അനുവദിച്ചു.

അതേസമയം, കുടിയേറ്റക്കാരെ തടയാൻ ആഹ്വാനം ചെയ്ത വലതുപക്ഷ പ്രവർത്തകൻ ഡാനി ടോമോയ്‌ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇംഗ്ലീഷ് ചാനലിൽ രക്ഷാപ്രവർത്തകൻ ഉണ്ടായിരുന്ന ഒരു റബർ ബോട്ട് കത്തി ഉപയോഗിച്ച് കീറിയ സംഭവത്തിലാണ് അന്വേഷണം. ഗോസ്പോർട്ടിലെ പ്രതിഷേധക്കാർ അവരെ തിരിച്ചയക്കുക എന്ന മുദ്രാവാക്യം മുഴക്കിയെങ്കിലും, കുടിയേറ്റക്കാരെ പിന്നീട് ബോർഡർ ഫോഴ്സ് ഡോവറിൽ എത്തിക്കുകയായിരുന്നു.











Leave a Reply