കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് എറണാകുളം മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്നും അശ്ലീല പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്.
പരാതിയിൽ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. ഇതിനെ തുടർന്ന് അൻസിബ ഹൈക്കോടതിയെ സമീപിച്ചു.
പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്. പരാതി സംബന്ധിച്ച തുടർനടപടികൾ പൊലീസ് സ്വീകരിക്കും.











Leave a Reply