ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർലിങ്ടൺ: നായയുമായി നടക്കാൻ പുറത്തിറങ്ങിയ യുവതിയെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ ശേഷം ഒരാൾ ലൈംഗികമായി ആക്രമിച്ചതായി പരാതി. സെപ്റ്റംബർ 25ന് രാവിലെ 7.30ഓടെ ഡർഹാമിലെ ഡാർലിങ്ടണിലുള്ള ബ്ലാക്ക്‌വെൽ ലെയ്നിലാണ് സംഭവം. സമീപത്തെത്തിയ വെള്ളക്കാരനായ ഒരാൾ മോശമായ പരാമർശങ്ങൾ നടത്തിയശേഷം അനുചിതമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതി ഉയരം കൂടിയ, മെലിഞ്ഞ ശരീരപ്രകൃതിയുള്ളയാളായാണ് എന്നാണ് യുവതി പോലീസിനെ അറിയിച്ചത് . ഇയാൾ കറുത്ത ട്രാക്ക്‌സ്യൂട്ടും പച്ച ഹൂഡിയും ധരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഡർഹാം പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ പൊലീസിനെ അറിയിക്കണമെന്ന് ഡിറ്റക്ടീവുകൾ അഭ്യർഥിച്ചു. സംഭവസമയത്ത് ബ്ലാക്ക്‌വെൽ ലെയ്നിലോ പരിസരത്തോ ഉണ്ടായിരുന്നവരിൽനിന്നും, സംശയാസ്പദമായ വ്യക്തിയെയോ വാഹനത്തെയോ കണ്ടവരിൽനിന്നും വിവരങ്ങൾ തേടുകയാണ് പൊലീസ്.