ന്യൂബറി: കൈരളി യുകെ വെസ്റ്റ് ബെർക്ഷയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സിംഫണി 2026’ ഒക്ടോബർ 10ന് ന്യൂബറിയിലെ സെന്റ് ബർത്തലോമ്യൂസ് സ്കൂളിൽ നടക്കും. വൈകീട്ട് 3 മുതൽ രാത്രി 9.30 വരെ നടക്കുന്ന കലാസന്ധ്യയിൽ നാടിന്റെ സാംസ്ക്കാരിക തനിമ ഉണർത്തുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അണിനിരക്കും.

ഇന്ത്യയുടെ കലാ-സാംസ്കാരിക പൈതൃകത്തെ ഓർമപെടുത്തിക്കൊണ്ട് ഭാഷയുടെ അതിർ വരമ്പുകൾ ഇല്ലാതെ ആണ് സിംഫണിയിലെ കലാപരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കലാകാരന്മാർക്ക് പുറമെ റെഡിങ്, ബേസിംഗ്സ്റ്റോക്ക്, ഓക്സ്ഫോർഡ്, ബ്രാക്ക്നെൽ, ക്രോയ്ഡോൺ, ലണ്ടൻ തുടങ്ങിയ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കലാകാരന്മാർ സിംഫണി യുടെ ഭാഗമാകും. പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകം, മൈം, ഒഡീസി നൃത്തം , ലഘു നാടകം തുടങ്ങിയവ സിംഫണിയെ വേറിട്ടതാക്കും.വിവിധ സ്റ്റാളുകൾ , നാടൻ ഭക്ഷണശാല തുടങ്ങിയവ സിംഫണി യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വേദി: St Bartholomew’s School, Newbury, RG14 6JP
തീയതി: 10 ഒക്ടോബർ 2026
സമയം: വൈകുന്നേരം 3.00 മുതൽ രാത്രി 9.30 വരെ











Leave a Reply