തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തലസ്ഥാനത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമായി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഹോസ്റ്റലിന് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് പൊലീസ് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തുകയും പാളയത്ത് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ വിദ്യാർഥികൾക്കും പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 1ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസ് ആക്രമണത്തിലും യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരുടെ നടപടിയിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് നടത്തുന്നതെന്ന് സംഘടന അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്താനും വൈകിട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിലും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘർഷത്തെ തുടർന്ന് സിപിഎം നേതാക്കളായ വി.എസ്. ജോയിയും വി. ശിവൻകുട്ടിയും ഹോസ്റ്റലിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനും ലാത്തിച്ചാർജിൽ പരുക്കേറ്റു. മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് അക്രമം അഴിച്ചു വിട്ടെന്നാണ് സഞ്ജീവ് ആരോപിച്ചത്. അതേസമയം, ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് ജലപീരങ്കി വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.