തിരുവനന്തപുരം∙ മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇരുവരുടെയും നിയമനത്തിന് തീരുമാനമായത്. ഇരുവർക്കും കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇതോടെ അഞ്ച് മന്ത്രിമാർക്കു പുറമേ ഒരാൾ കൂടി എത്തിയതോടെ മുസ്‌ലിം ലീഗിന് ആറ് കാബിനറ്റ് പദവികളായി.

മുഖ്യമന്ത്രി, 20 മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരടക്കം സംസ്ഥാന സർക്കാരിൽ കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം 24 ആയി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ. 2021ൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം പദവി ഒഴിഞ്ഞതിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കമ്മീഷൻ അധ്യക്ഷപദവി ഉണ്ടായിരുന്നില്ല. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണനിർവഹണത്തിലെ മാറ്റങ്ങൾ, നിലവിലുള്ള ചട്ടങ്ങളുടെ ഭേദഗതി, അധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് സർക്കാരിന് ശുപാർശകൾ നൽകുകയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഉത്തരവാദിത്തം. അതേസമയം, ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ജി. ദേവരാജൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള വിവിധ വിഷയങ്ങളിൽ ഏകോപന ചുമതല നിർവഹിക്കും. പുതിയ നിയമനങ്ങളോടെ സർക്കാരിലെ വിവിധ കാബിനറ്റ് റാങ്ക് പദവികളിലും മാറ്റം വന്നിരിക്കുകയാണ്.