ന്യൂഡൽഹി∙ രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 5 രൂപയും ഡീസൽ ലീറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധിയുമാണ് വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ നിലവിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, രാജ്യത്ത് 5,000ത്തിലധികം ഇന്ധന ഔട്ട്‌ലെറ്റുകളുള്ള നയാര എനർജിയുടെ പമ്പുകളിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനമൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനാണ് വില ഉയർത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നയാരയുടെ വില വർധന രാജ്യത്തെ ഇന്ധന വിപണിയിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് സ്വകാര്യ ഇന്ധന വിതരണക്കാരും സമാനമായ രീതിയിൽ വില വർധിപ്പിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ വില മാറ്റാതെ തുടരുന്നതിനാൽ അവയുടെ പമ്പുകളിലെ ഇന്ധനവിലയിൽ നിലവിൽ മാറ്റമുണ്ടാകില്ല.