തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിലെ ഹോസ്റ്റലുകൾ അവധിക്കാലങ്ങളിൽ നിർബന്ധമായും അടച്ചിടാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. വിദ്യാർഥികളല്ലാത്തവർ ഹോസ്റ്റലുകളിൽ താമസിക്കുന്നതും അനധികൃത അധിനിവേശവും തടയുന്നതിനായാണ് നടപടി. അവധിക്കാലത്ത് ഹോസ്റ്റലുകൾ ഒഴിപ്പിച്ച് സുരക്ഷാ പരിശോധനകൾ നടത്താനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹോസ്റ്റൽ വാർഡൻമാരും കോളജ് പ്രിൻസിപ്പൽമാരും ചേർന്ന് മുറികളുടെ കൃത്യമായ പരിശോധന ഉറപ്പാക്കണം. അവധിക്കാലത്ത് ഹോസ്റ്റൽ പരിസരങ്ങളിൽ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ ഒഴിപ്പിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. വിദ്യാർഥികളുടെ സുരക്ഷയും സർക്കാർ സ്വത്തുക്കളുടെ സംരക്ഷണവും മുൻനിർത്തിയാണ് തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപകാലങ്ങളിൽ ചില ഹോസ്റ്റലുകളിൽ അനധികൃത താമസവും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. ഹോസ്റ്റൽ മാനേജ്മെന്റ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവധിക്കാല നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.