ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ   ലണ്ടൻ ,മാഞ്ചസ്റ്റർ, കെയിംബ്രിഡ്ജ് റീജിയണൽ ബൈബിൾ  കലോത്സവങ്ങൾ ഇന്ന് നടക്കും .കഴിഞ്ഞ ശനിയാഴ്ച സ്കോട്ലൻഡ് റീജിയണൽ മത്സരകളോടുകൂടിയാണ് ഈ വർഷത്തെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് .എല്ലാ റീജിയൺതല മത്സരങ്ങളും നവംബർ ഒന്നോടുകൂടി പൂർത്തിയാകും . ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്‌ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥികളാണ് നവംബർ 21 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.
രൂപതാ  തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ [email protected] എന്ന ഈമെയിലിലേക്ക് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.പൂർത്തീകരിച്ച ഷോർട്ട് ഫിലിം ഒക്ടോബർ 18 രാത്രി 12 മണിയ്ക്ക് മുൻബ് സമർപ്പിച്ചിരിക്കണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു ..

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ