റോച്ചസ്റ്റർ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആരാധനാലയമായ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ (1 Northgate, Rochester, ME1 1LS) ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടക്കും.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 18, ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ക്ഷേത്രാങ്കണത്തിൽ കലാസന്ധ്യ അരങ്ങേറും. പ്രശസ്ത നർത്തകർ അണിനിരക്കുന്ന നൃത്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കുന്ന നർത്തകർ :
1 . സുചിത്ര കൊച്ചുവീട്ടിൽ – BFA Bharatanatyam, RLV കുമാരിയുടെയും ഡോ. പത്മിനി കൃഷ്ണന്റെയും ശിഷ്യ.

2 . ⁠അരുണിമ ജയൻ – സുന്ദരേശൻ മാസ്റ്ററുടെ (സുന്ധരോധയ കലാക്ഷേത്രം) ശിഷ്യ.
3 . വിനീത് വിജയകുമാർ പിള്ള – കഥകളി, കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താന്റെ ശിഷ്യൻ

4 . രമ്യ അരുണ്‍കൃഷ്ണൻ (ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റ്) – ‘ഹര സ്പേസ് ഫോർ ഡാൻസിന്റെ’ സ്ഥാപക, ഗുരു ശ്രീ ഹരിപദ്മന്റെ ശിഷ്യ.

5 . കീർത്തന ജിതേഷ് – ഭരതനാട്യം നർത്തകി

അന്നേ ദിവസം പൂജ വെയ്പ്പ് വൈകിട്ട് 5.30 മുതൽ 8.30 വരെ ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജയദശമി ആഘോഷം – വിദ്യാരംഭം:
വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ വിദ്യാരംഭ ചടങ്ങുകൾ നടക്കും.

രാവിലെ: ഗണപതി ഹോമം, വിദ്യാരംഭം
വൈകിട്ട്: ദീപാരാധന

കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശേഷാൽ ഒറ്റയപ്പം നിവേദ്യം (ഗണപതിക്ക്) , അയ്യപ്പനും മറ്റു ദേവീദേവന്മാർക്കും വഴിപാടുകളും ചെയ്യാവുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും കുടുംബ സമേതം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 07838170203, 07985245890
വെബ്സൈറ്റ്: www.kentayyappatemple.org