സ്സ്റ്റെഫിൻ സ്റ്റീഫൻ

സ്റ്റോമാർക്കറ്റ്: യുകെയിലെ  സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സാബു ജോസഫ് പ്രസിഡന്റായും മോളി ടോം വൈസ് പ്രസിഡന്റായും സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറിയായും ആന്റണി തോമസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

പോൾസൺ വിതയത്തിൽ ട്രഷററായും ജോസ്മി തോമസ്, അശ്വതി രോഹിത് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായും പ്രവർത്തിക്കും.

ടോമി ജോസഫ്, ഉണ്ണി കൊച്ചുമാടത്തിൽ, ജിത്തു ആന്റണി, അരുൺ കെ. രാജ്, സിന്ജിത്ത് ഫ്രാൻസിസ്, അളക രശ്മി തമ്പി, രോഹിത് രാജഗോപാലൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റോമാർക്കറ്റിലെ മലയാളി കുടുംബങ്ങളെ കൂടുതൽ ഏകോപിപ്പിക്കുകയും സാംസ്കാരിക, സാമൂഹിക, കുടുംബസൗഹൃദ പരിപാടികൾക്കും ആഘോഷങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്യുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പുതിയ നേതൃത്വം മുൻഗണന നൽകുക.