കൊളോൺ: ജർമനിയിലെ കൊളോണിൽ 16 വയസ്സുകാരിക്കു നേരെ ഹ്യൂമനോയ്ഡ് റോബോട്ട് ഉപയോഗിച്ച് ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന് സമീപം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ നാലടി ഉയരമുള്ള റോബോട്ട് ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തത്സമയം പ്രചരിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് റോബോട്ടിന്റെ 16 വയസ്സുകാരനായ ഉടമയെയും 19 വയസ്സുള്ള യുവാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങളിൽ യുവാവ് സംഭവത്തെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപത്തെ തെരുവിൽനിന്നാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവർ സഞ്ചരിച്ച ഫോക്‌സ്‌വാഗൺ കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ കണ്ടെടുത്തു. ചുവപ്പും സ്വർണനിറവും കലർന്ന കൈകളും വ്യാജ മീശയും സ്വർണനിറത്തിലുള്ള മാലയുമുള്ള റോബോട്ടിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അയ്യായിരം മുതൽ ഒൻപതിനായിരം ഡോളർ വരെ വിലയുള്ള ഇത്തരം റോബോട്ടുകൾ ആരെങ്കിലും നേരിട്ട് നിയന്ത്രിച്ചാണോ അതിക്രമം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. റോബോട്ടും പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. സംഭവസമയത്ത് റോബോട്ട് എങ്ങനെയാണ് പ്രവർത്തിച്ചതെന്നും അതിന്റെ ചലനങ്ങൾ ആരെങ്കിലും മനഃപൂർവം നിയന്ത്രിച്ചിരുന്നോ എന്നും പരിശോധിക്കുന്നതായി കൊളോൺ പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം നടത്തിയെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.