മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും ചികിത്സാ സഹായത്തിലും 25 ശതമാനം വർധന വരുത്തി കേരള സർക്കാർ. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.

വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനൊപ്പം സ്ഥിരമായ വൈകല്യം സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് പുതുക്കിയ നിരക്കുകളുടെ ലക്ഷ്യം. ആക്രമണത്തെ തുടർന്ന് ചികിത്സ ആവശ്യമായി വരുന്നവർക്കുള്ള സഹായത്തിലും വർധനയുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇരകൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടിയായാണ് സർക്കാർ തീരുമാനം. വന്യജീവി ആക്രമണങ്ങളിൽ ജീവനും ആരോഗ്യവും നഷ്ടപ്പെടുന്നവർക്ക് കൂടുതൽ സഹായം ലഭ്യമാക്കാൻ പുതുക്കിയ നഷ്ടപരിഹാര നിരക്കുകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.