ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – 2026 നവംബർ 28 ശനിയാഴ്ച നടക്കും.

സംഗീത ചക്രവർത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം എല്ലാ വർഷവും നടത്തി വരുന്ന ഈ സംഗീതോത്സവം ഇത്തവണ തോൺടൺ ഹീത്തിൽ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. (വിലാസം: 731-735 London Rd, Thornton Heath)

വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ സംഗീതോത്സവം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഹൻജി ഫൗണ്ടേഷൻ യുകെയുടെ സഹകരണത്തോടെയാണ് പരിപാടി. യുകെ മലയാളികൾക്ക് സുപരിചിതനായ സംഗീതജ്ഞൻ ശ്രീ രാജേഷ് രാമനാണ് തുടർച്ചയായി പതിമൂന്നാമത്തെ വർഷവും സംഗീതോത്സവം നയിക്കുന്നത്. നൂറിൽ പരം കലാകാരന്മാരും, കലാകാരികളും സംഗീതോത്സവത്തിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
രാജേഷ് രാമൻ – 07874 002934
സുരേഷ് ബാബു – 07828 137478
അനൂപ് ശശി – 07743 024090
രമ രാജൻ – 07576 492822
ശാലിനി രവി – 07529 394745
Email: [email protected]
Web: https://londonguruvayurappan.org/