ബർമിംഗ്ഹാം: യുകെയിലെ ബർമിംഗ്ഹാമിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ 2026 ഒക്ടോബർ 31-ന് ലയൺസ് ക്ലബ് കൊച്ചി യൂറോപ്പിന്റെ ഗ്രാൻഡ് ഇൻസ്റ്റലേഷൻ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വി. എസ്. ജയേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റലേഷൻ ചടങ്ങിന് ലയൺ വി. അമർനാഥ് നേതൃത്വം നൽകി. റീജിയൻ ചെയർപേഴ്സൺ ലയൺ സോണി എബ്രഹാം മുഖ്യാതിഥിയായി പങ്കെടുത്ത് പുതിയ ഭാരവാഹികളെയും അംഗങ്ങളെയും ഇൻഡക്റ്റ് ചെയ്തു.

ലയൺസ് ക്ലബ് കൊച്ചി യൂറോപ്പിന്റെ പ്രസിഡന്റായി ലയൺ ഷോയ് കുര്യാക്കോസ് ചുമതലയേറ്റു. സെക്രട്ടറി ലയൺ ജിതേഷ് നായരും, ട്രഷററായി ലയൺ ജിബുവും സ്ഥാനമേറ്റു.
ചടങ്ങിൽ ലയൺസ് ക്ലബ് കോതമംഗലം മദർ ക്ലബ്ബിന്റെ പ്രസിഡന്റ് ലയൺ സജി കെ. മാത്യു, സെക്രട്ടറി ലയൺ സോണി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.

യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സേവന രംഗത്തെ ഒരു പുതിയ സംരംഭമാണ് ലയൺസ് ക്ലബ് കൊച്ചി യൂറോപ്പ്. വരും നാളുകളിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാമൂഹിക സേവനങ്ങളിലൂടെയും കൂടുതൽ സജീവമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ ഹോൺചർച്ച് ക്ലബ്ബിലെ ലയൺ പോൾ കോര ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലയൺസ് പ്രസ്ഥാനത്തിന്റെ സേവന ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
നിരവധി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വിജയകരമായി സമാപിച്ചു.












Leave a Reply