ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോട്ടിങ്ഹാംഷെയറിലെ ന്യൂആർക്കിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള ജനപ്രിയ സൈക്കിൾ പാതയിൽ യുവതി ബലാത്സംഗത്തിനിരയായതായി പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിനിരയായെന്ന് പറയപ്പെടുന്ന യുവതിക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു.

സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവർക്ക് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡാനിയൽ ബക്കിൾ അഭ്യർഥിച്ചു. പ്രദേശത്തുണ്ടായിരുന്നവർ കൈവശമുള്ള ദൃശ്യങ്ങളോ മറ്റ് തെളിവുകളോ അന്വേഷണസംഘത്തിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.