ഇടുക്കി അടിമാലി കല്ലാർകുട്ടി സ്വദേശിനിയും നെടുങ്കണ്ടം കല്ലാർ പത്തിച്ചിറയിൽ വീട്ടിൽ ജോഷി ജോസഫിന്റെ ഭാര്യയുമായ ജെസ്സിമോൾ ജോയ് (35) യു.കെ.യിൽ അന്തരിച്ചു. ബേസിങ്‌സ്റ്റോക്ക് ആൻഡ് നോർത്ത് ഹാംഷെയർ ആശുപത്രിയിൽ തിയറ്റർ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ജെസ്സിമോൾ രോഗമുക്തി നേടിയെങ്കിലും പിന്നീട് എൻസെഫലൈറ്റിസ് (മസ്തിഷ്കവീക്കം) ബാധിച്ച് ആരോഗ്യനില മോശമാവുകയായിരുന്നു. നവംബർ 19 വ്യാഴാഴ്ചയായിരുന്നു അന്ത്യം.

ആറുവർഷം മുൻപാണ് ജെസ്സിമോൾ യുകെയിൽ ഏത്തിയത് . നാലുവർഷം മുൻപ് മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ രോഗമുക്തി നേടിയെങ്കിലും പിന്നീട് എൻസെഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ജീവിക്കാൻ രണ്ടുമാസം മാത്രമേ ശേഷിക്കൂവെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത്ഭുതകരമായി ആരോഗ്യനില മെച്ചപ്പെട്ടു വരുകയായിരുന്നു . വീട്ടിലേക്ക് മടങ്ങിയ ജെസ്സിമോൾ തുടർന്നുള്ള വർഷങ്ങളിൽ സതാംപ്ടണിൽ ചികിത്സ തുടർന്നിരുന്നു. എന്നാൽ മരണത്തിന് തൊട്ടുമുമ്പ് ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ജെസ്സിമോളുടെ സംസ്കാരച്ചെലവുകൾ കണ്ടെത്തുന്നതിനും ഭർത്താവ് ജോഷിക്കും നാലുവയസ്സുകാരനായ മകനും സഹായം നൽകുന്നതിനുമായി യു.കെ.യിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ‘സപ്പോർട്ട് ജെസ്സിമോൾ ജോയ്സ് ഫൈനൽ ജേർണി ഹോം’ എന്ന പേരിൽ സഹായനിധി ആരംഭിച്ചിട്ടുണ്ട് . . ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് കൈത്താങ്ങാകാനാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരുമിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെസ്സിമോളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കുടുംബം സ്വീകരിച്ചുവരികയാണ്. പൊതുദർശനവും സംസ്കാരച്ചടങ്ങുകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. ജെസ്സിമോളുടെ നിര്യാണത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ. അനുശോചനം രേഖപ്പെടുത്തി.

ജെസ്സിമോൾ ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.