ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വ്യാപകമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സ്കോട്ട് ലൻഡിലും ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിലുമായി ഏകദേശം 300 മൈൽ ദൂരത്തിൽ മഞ്ഞുവീഴ്ച വ്യാപിക്കുമെന്നാണ് പുതിയ കാലാവസ്ഥാ ഭൂപടങ്ങൾ സൂചിപ്പിക്കുന്നത്. മിഡ്‌ലാൻഡ്സ് വരെയും മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ ഭൂപടങ്ങളിൽ പർപ്പിൾ നിറത്തിൽ അടയാളപ്പെടുത്തിയ പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച പ്രവചിച്ചിരിക്കുന്നത്. സ്കോട്ട് ലൻഡിന്റെ മധ്യ, കിഴക്കൻ മേഖലകളിലായിരിക്കും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈലാൻഡ്സ്, മോറേ, അബർഡീൻഷയർ, ആംഗസ്, പെർത്ത് ആൻഡ് കിൻറോസ്, സ്റ്റിർലിങ്, സ്കോട്ടിഷ് ബോർഡേഴ്സ്, ഡംഫ്രീസ് ആൻഡ് ഗാലോവേ തുടങ്ങിയ പ്രദേശങ്ങളെയാണ് മഞ്ഞുവീഴ്ച പ്രധാനമായും ബാധിക്കുക. ഇംഗ്ലണ്ടിൽ നോർത്തംബർലൻഡ്, കുംബ്രിയ, കൗണ്ടി ഡർഹം, നോർത്ത് യോർക്ക്ഷയർ, വെസ്റ്റ് യോർക്ക്ഷയർ, സൗത്ത് യോർക്ക്ഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ഡർബിഷയർ, സ്റ്റാഫോർഡ്ഷയർ, നോട്ടിങ്ഹാംഷയർ, ലെസ്റ്റർഷയർ എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. പെനൈൻസ് മലനിരകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകാമെന്നും പ്രവചനമുണ്ട്.

അതേസമയം, വെയിൽസിലും ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലും മഞ്ഞിന് പകരം മഴയായിരിക്കും ലഭിക്കുക. വടക്കൻ അയർലൻഡിൽ വ്യാഴാഴ്ച വൈകിട്ടോടെ മഴ ആരംഭിച്ച് വെള്ളിയാഴ്ചയോടെ കിഴക്കോട്ട് വ്യാപിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ പ്രവചനത്തിൽ മാറ്റമുണ്ടാകാമെന്നും ഇപ്പോൾ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന ചില പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മഞ്ഞ് ഉരുകുന്നതോടെ നോർത്ത് സീ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്.