സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ സമാഹരിച്ച് ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ). പ്രവാസി മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ വെറും ഒരാഴ്ചയ്ക്കുള്ളിലാണ് അഭിമാനാർഹമായ ഈ തുക സമാഹരിക്കാൻ കഴിഞ്ഞത്.

ബിരിയാണി വിൽപ്പന, റാഫിൾ ടിക്കറ്റ് വിൽപ്പന എന്നിവയിലൂടെ ലഭിച്ച വരുമാനവും ലിമയുടെ സ്വന്തം സംഭാവനയും ഉൾപ്പെടുത്തിയാണ് ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ സമാഹരിച്ചത്. ജീവകാരുണ്യ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബിരിയാണി വിൽപ്പനയ്ക്കും റാഫിൾ ടിക്കറ്റുകൾക്കും മേർസിസൈഡിലെ മലയാളികൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഭീമമായ ചികിത്സാച്ചെലവുകൾക്ക് മുന്നിൽ പകച്ചുനിന്ന കുടുംബത്തിനു കൈത്താങ്ങാകാൻ സുമനസ്സുകളായ ഓരോ മലയാളി കുടുംബവും നൽകിയ കരുതലും പിന്തുണയുമാണ് ഇന്ന് ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ എന്ന വലിയ ആശ്വാസമായി മാറിയത്. അസോസിയേഷനുകൾ വെറും ഓണവും ക്രിസ്മസും പോലുള്ള ആഘോഷങ്ങൾക്ക് മാത്രമല്ല, ആവശ്യമുള്ള നേരത്ത് കൂടെ നിൽക്കാൻ കഴിയുന്ന ഒരു വലിയ കുടുംബമാണെന്ന് പ്രാവർത്തികമാക്കി മറ്റു സംഘടനകൾക്കും മാതൃകയാവുകയാണ് ലിമ. ഈ ജീവകാരുണ്യ ഉദ്യമത്തിന്റെ പിന്നണിയിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച വോളന്റിയർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ സഹകരണമാണ് പരിപാടിയുടെ വിജയത്തിന് കരുത്തായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്ന ഈ ചാരിറ്റി പ്രവർത്തനത്തോടൊപ്പം സഹകരിക്കുകയും നേരിട്ടും അല്ലാതെയും മനസ്സറിഞ്ഞ് ഉദാരമായി സംഭാവനകൾ നൽകുകയും ചെയ്ത ഓരോരുത്തർക്കും ലിവർപൂൾ മലയാളി അസോസിയേഷൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.