C.M. Aയക്ക് പുത്തൻ ഉണർവും പ്രതീക്ഷയും നൽകിക്കൊണ്ട് ശ്രീ രാഹുൽ രാധാകൃഷ്ണൻറെ നേതൃത്വത്തിൽ പുതിയ ടീം C M A അധികാരമേറ്റു . പ്രസ്റ്റൻ , ബ്ലാക്ക്ബൺ, ബോൾട്ടൺ, വിഗൻ എന്നീ നഗരങ്ങൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന അതി സുന്ദരമായ ചോർളി എന്ന വില്ലേജ് ടൗണിന്റെ ഹൃദയ താളമായി മാറിയ ചോർലി മലയാളി അസോസിയേഷൻ.

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഓണവും ക്രിസ്മസും ഈസ്റ്ററും ഈദും ചോർളി മലയാളികൾ ഒന്നിച്ച് ആഘോഷിക്കുന്നു .പ്രവാസത്തിന്റെ തിരക്കിലും അധ്വാനത്തിനും ഇടയിൽ കേരളത്തെ ചേർത്തുപിടിക്കുന്നതിൽ ചോർളി മലയാളി അസോസിയേഷൻ എന്നും ഒരുപടി മുന്നിലായിരുന്നു വയനാട് മുണ്ടക്കൈ ചൂരൽമല പ്രകൃതിക്ഷോഭത്തിൽ ചോർളി പാർക്ക് ഹാൾ ഹോട്ടലുമായി ചേർന്ന് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

മുൻ പ്രസിഡണ്ട് ബിജു കുര്യൻറെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ കോഡിനേറ്റർ ശ്രീ ജോൺസൺ കളപ്പരക്കൽ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചുo C.M.Aജനറൽ സെക്രട്ടറി ജിബിൻ പേഴ്ുംകാട്ടിൽ മുൻ ഭാരവാഹികൾക്ക് നന്ദി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ക്രിസ്മസും ഓണവും കൂടാതെ ബാഡ്മിൻറൺ ടൂർണമെൻറ് സ്പോർട്സ് ഡേ ..വടംവലി മത്സരം .. ചാരിറ്റി നേഴ്സസ് ഡേ ബസ്ട്രിപ്പ് . വിന്റർ മീറ്റ് CM A അക്വിസ് ഡാൻസ് സ്കൂളിൻറെ പ്രവർത്തനങൾ ചാരിറ്റി വാക്ക് തുടങ്ങി ഒട്ടനവധി പരിപാടികൾ വരും പ്രവർത്തന വർഷത്തിൽ ഉണ്ടാവുമെന്ന് C.M.A പി ആർ ഒ പ്രസിൻ പ്രകാശ് അറിയിച്ചു

Office bearers of C M A 2027 /2029
President
Rahul Radhakrisnan
Vice president
Jomi joy
Eldho paulose
General secretary
Jibin pezhumkattil
Join secretary
Bino Bruce
Tresssarer
Vimal Michael
Joint Treasurer
Biju Abraham
PRO
Praseen Prakash

Program coordinators
Ansheela Jomi
Manu Jerish
Blemi Jijin

Sports secretary
Vyshak p vijayan
Arts secretary
Roshan Muhammad
Executive members
Johnson Kalapurackal
Biju Kuriyan
Jovan Gabrieal
Saji Abraham
Sudheer maluk
Jijin jose
Jerish mathew
Jithin joseph
Pradeesh Vincent
Shijo james