സഖറിയ പുത്തന്‍കളം
കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശ്വോജ്ജ്വമായ സ്വീകരണം നല്‍കി. ക്നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിനുശേഷം വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. വിശുദ്ധന്റെ മധ്യസ്ഥം യാചിച്ചുകൊണ്ട്
ലദീഞ്ഞോടുകൂടി ആരംഭിച്ചു.

B

തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാച്ചോറ് നേര്‍ച്ചയും സ്നേഹവിരുന്നും നടത്തപ്പെട്ടു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

C

D