പൂര്‍ണമായി നഗ്നത കാണിക്കുകയും അശ്ലീല പദങ്ങള്‍ ഉപയോഗിക്കുകെയും ചെയ്തുവെന്ന പേരിലാണ് സെന്‍സര്‍ ബോര്‍ഡ് ചായം പൂശിയ വീടിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ ഒരു സീന്‍ പോലും കട്ട് ചെയ്യാതെ എന്ത് ചെയ്തിട്ടാണെങ്കിലും ചിത്രത്തിന് പ്രദര്‍ശനാനുമതി വാങ്ങിയ്ക്കുമെന്ന തീരുമാനത്തിലായിരുന്നു സംവിധായകരായ സതീഷ് ബാബു സേനനും സന്തോഷ് ബാബുസേനനും.
എന്തായാലും ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം പോലും കട്ട് ചെയ്യാതെ ചിത്രത്തിന് അഡല്‍റ്റ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട രംഗങ്ങള്‍ നീക്കം ചെയ്താല്‍ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകില്ല. ബോളിവുഡ് നടി നേഹ മഹാജനാണ് ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നത്. അവര്‍ ചിത്രത്തിനോട് ഇത്രയും ആത്മാര്‍ത്ഥയോടെ ചിത്രത്തില്‍ അഭിനയിച്ചിട്ട്, അതിലെ പ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് ഒട്ടും ശരിയല്ലായിരുന്നു. സംവിധായകന്‍ സതീഷ് ബാബു സേനന്‍ പറയുന്നു.
നിങ്ങള്‍ സിനിമയിലെ നഗ്നത ശ്രദ്ധിക്കേണ്ട, സിനിമ കാണുമ്പോള്‍ മനസിലാകും, ആ രംഗത്തിന്റെ പ്രാധന്യം. സതീഷ് ബാബു സേനന്‍ പറയുന്നു. മനോരമ ഓണ്‍ലാന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറയുന്നത്. നഗ്നതയ്‌ക്കൊപ്പം തെറി പദങ്ങള്‍ ഉപയോഗിച്ചു എന്നതുകൊണ്ട് ബീപ് സൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സാധരണ സിനിമകളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മാത്രമേ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളൂ.
വിലക്ക് കാരണം ചിത്രത്തിന്റെ പ്രിവ്യൂ പോലും പുറത്ത് വിടാന്‍ കഴിഞ്ഞില്ല. ഇനി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും.ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ മറ്റ് അവസരങ്ങളും നഷ്ടമായി. ഐഎഫ്‌കെയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് കേസ് മുന്നോട്ട് കൊണ്ട് പോയത്.
ട്രെയിലര്‍ കാണൂ