മാജിക് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹംസത്ത് അലിയുടെ കഥയ്ക്ക്, ബാബു എം കെ രചന നിര്‍വ്വഹിച്ച് ഹംസത്ത് അലി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ലോയിറ്റര്‍’.

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് – ‘സമയം’ – ഇന്ന് ആധുനിക മനുഷ്യരായ നാം ഏറെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും സമയം തന്നെയാണ്. സോഷ്യല്‍ മീഡിയ മനുഷ്യ ജീവിത വിനിമയങ്ങളില്‍ ഏറെ വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകാണ്. ഒരേ സമയം ഗുണകരവും ദോഷകരമായും സൈബര്‍ സംസ്‌കാരം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു.

അഭ്യസ്തവിദ്യനും തൊഴില്‍ അന്വേഷകനുമായ ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ഏറെ പ്രതീക്ഷയോടെയാണ് ലണ്ടന്‍ നഗരത്തില്‍ എത്തിച്ചേരുന്നത്. തൊഴിലന്വേഷണങ്ങള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുമായി ജോൺ സോഷ്യല്‍ മീഡിയ മുഖേന സൗഹൃദത്തിലാകുന്നു. ക്രമേണ ഈ ബന്ധം പ്രണയമാകുന്നു. തന്റെ വിലപ്പെട്ട സമയംപോലും പ്രണയത്തിനുവേണ്ടി മാറ്റിവെച്ച ജോണിന് നഷ്ടമാകുന്നത് വിലപ്പെട്ട മറ്റുപലതും ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഡിറ്റിംഗ് – ആനന്ദ് ബോധ്, പ്രൊഡക്ഷന്‍ മാംഗോ ജെ കെ, ക്രിയേറ്റീവ് ഡിസൈന്‍ – സന്തു ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – റംഷീദ്, അസോസിയേറ്റ് ഡയറക്ടര്‍ – ഫൈസൽ  നാലകത്ത്. സംഗീത സംവിധാനം – ഹിഷാം അബ്ദുൾ വഹാബ്. ഷാജി ഉമ്മര്‍ ആണ് നിര്‍മാണം. ഉടന്‍ തന്നെ ഈ ഹ്രസ്വചിത്രം യുട്യൂബ് വഴി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.