ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതിനു കാരണം ഭര്തൃപീഡനമാണെന്ന പരാതിയുമായി ബന്ധുക്കള്‍. എച്ച്സിഎല്ലില്‍ എഞ്ചിനീയറായ ഭവ്യ ഹന്ദയാണ് ഫ്ളാറ്റില്‍ നിന്ന് ചാടി മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ഭവ്യയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭവ്യയും സഹപ്രവര്‍ത്തകനായ മോഹിത് വര്‍മ്മയും വിവാഹം കഴിച്ചത്. ദില്ലിയില്‍ വെച്ചായിരുന്നു വിവാഹം. ഇതിന് ശേഷം ഇരുവരും ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് വന്നിരുന്നു . ഈയിടെ ഭര്‍തൃവീട്ടുകാര്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്ന് ഭവ്യയുടെ അമ്മ സോണിയ ഹന്ദ പറയുന്നു.
രാവിലെ നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാത്തതിനും, ജീന്‍സ് ധരിയ്ക്കുന്നതിനും വരെ ഭര്‍ത്താവും വീട്ടുകാരും ഭവ്യയെ കുറ്റപ്പെടുത്താറുണ്ടായിരുന്നത്രേ. ഭര്‍ത്താവിന് നല്‍കാനായി സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി നല്‍കിയിരുന്നു. യുവതിയുടെ ശരീരത്തിലുള്ള പാടുകള്‍ ശാരീരിക മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഭവ്യയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് മോഹിത്, അമ്മ രജനി, അച്ഛന് ധീരജ് എന്നിവരെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Leave a Reply