സിനിമാമേഖലയിൽ നിന്ന് തനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി.ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ആണ് സുരഭി തന്റെ അനുഭവം തുറന്നു പറയുന്നത് .സംഭവം ഇങ്ങനെ :
ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ മോശമായ ഒരു മുറിയാണ് എനിക്കും അമ്മയ്ക്കും താമസിക്കാന്‍ തന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടല്‍ വന്നിട്ട് നാല് തവണ ഞാന്‍ മരുന്ന് സ്പ്രേ ചെയ്തു. അമ്മ എനിക്ക് കാവലിരിക്കുകയാണ്.ഇത് മാറ്റി നല്ലൊരു റൂം അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇനി പോകുന്നത് ഇതിലും മോശമായ സ്ഥലത്തേക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു. എന്നാല്‍, നിങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് അവര്‍ പറഞ്ഞു.അതോടെ ഞാനും അമ്മയും സിനിമാ ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോന്നു എന്നും സുരഭി പറയുന്നു .
Leave a Reply