ടോമിച്ചന്‍ കൊഴുവനാല്‍

അയര്‍ക്കുന്നം മറ്റക്കര സംഗമത്തില്‍ പങ്കെടുക്കുന്നതിനായി യുകെ യില്‍ എത്തുന്ന കോട്ടയം പാര്‍ലമെന്റ് അംഗവും, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാനും ആയ ജോസ് കെ. മാണി ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. ഈ മാസം 30 ഞായറാഴ്ച രാവിലെ 11 മണിക്ക് കവന്‍ട്രി സേക്രഡ് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.

സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍ മികച്ച പാര്‍ലമെന്റേറിയനായും പാര്‍ലമെന്റില്‍ മലയാളികളുടെയും പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഊര്‍ജസ്വലനും വികസന സ്വപ്നങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന കാര്യത്തില്‍ കര്‍മ്മനിരതനുമായ ജോസ് കെ. മാണിയുടെ യുകെ സന്ദര്‍ശനം യുകെയിലെമ്പാടുമുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും, കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവാസികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായി യുകെയിലെത്തുന്ന ജോസ് കെ. മാണി എംപിയെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരിക്കും.

പാലാ എന്ന ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ 50 കൊല്ലം തുടര്‍ച്ചയായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ എം മാണി, പി ജെ ജോസഫ് തുടങ്ങി നേതാക്കന്മാര്‍ നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്ന കര്‍ഷക പ്രസ്ഥാനത്തിലും പോഷക സംഘടനകളിലും ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഒരു പറ്റം നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടക്കം ആയിരക്കണക്കിന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുകെയുടെ മണ്ണില്‍ ഇപ്പോഴും കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിനെ സ്വന്തം നെഞ്ചിലേറ്റി ജീവിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാന്‍, യുകെ യിലെമ്പാടുമുള്ള മുഴുവന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും കോര്‍ത്തിണക്കി ഇപ്പോള്‍ നിലവിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തവും ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ. മാണിയുടെ സാന്നിധ്യത്തില്‍ ആലോചിക്കും.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ മണ്ഡലത്തില്‍ വികസന വിസ്മയം തീര്‍ക്കുന്ന ജോസ് കെ മാണി എംപി യുടെ കഴിഞ്ഞ കാല വികസന പദ്ധതികള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. യുകെയില്‍ താമസിക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ട് കാണുന്നതിനും എംപി താല്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്റെ ഹ്രസ്വ സന്ദര്‍ശത്തിനിടയില്‍ ഈ മാസം 30ന് ഉച്ചക്ക് മുന്‍പായി മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കായി കവന്‍ട്രി യില്‍ എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ [email protected] എന്ന ഈമെയിലില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍ ( 07828704378), സി എ ജോസഫ് (07846747602), മാനുവല്‍ മാത്യു (07737812369), ജോര്‍ജ് കുട്ടി എണ്ണ പ്ലാശേരില്‍ (07886865779), സോജി ടി മാത്യു, ബെന്നി അമ്പാട്ട്, ജിജോ അരയത്തു, ജിജി വരിക്കാശ്ശേരി, ബിനു മുപ്രാപ്പള്ളില്‍, ജോയി വള്ളോംകോട്ട് എന്നിവര്‍ അറിയിക്കുന്നു.