പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.കൃഷ്ണ കിര്‍വാലെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര കോലാപ്പൂരിലെ വീട്ടിലാണ് അദ്ദേഹത്തെ കുത്തേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. കൊലപാതകിയെന്നു കരുതുന്ന പ്രീതം പാട്ടീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കോലാലംപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റിയിൽ മറാത്തി വിഭാഗത്തിന്റെ തലവനായിരുന്ന കിര്‍വാലെ, മഹാരാഷ്ട്രയിലെ ദളിത് സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്